ചാരിറ്റി പ്രവർത്തനങ്ങൾ ഞാൻ തിരഞ്ഞെടുക്കുക ആയിരുന്നില്ല, മറിച് എന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 17 വർഷങ്ങൾ ഞാൻ ഒരു പ്രവാസിയായി ജീവിച്ചു. കൂടെ ചില ചാരിറ്റി പ്രവർത്തനങ്ങളും. അതായിരുന്നു തുടക്കം.പിന്നീട് നാട്ടിൽ തിരിച്ചു എത്തിയപ്പോഴും അതു നല്ല രീതിയിൽ തുടർന്നു. അതിനു എല്ലാ പിന്തുണയും തന്നു എന്റെ ഏറ്റവും വലിയ സമ്പാദ്യമായ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അങ്ങനെയാണ് തലശ്ശേരി ആസ്ഥാനമാക്കി ഞങ്ങൾ സ്നേഹ സൗഹൃദം എന്ന ട്രസ്റ്റ് നു രൂപം നൽകുന്നത്. കേരളത്തിന്റെ പല ജില്ലകളിൽ യൂണിറ്റുകളായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി കൊണ്ട് ട്രസ്റ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. സമൂഹത്തിൽ നിസ്സഹായരായ നിർധനരായ ആളുകൾക്കു ചികിത്സ സഹായം ഉൾപ്പടെ പല സേവനങ്ങളും ട്രസ്റ്റ് ചെയുന്നുണ്ട്.
EXPLORE MOREസ്നേഹ സൗഹൃദം ചുരുങ്ങിയ കാലം കൊണ്ട് നിരവധി ജീവിതങ്ങൾക് നിറം നൽകിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ, കൊടുവള്ളി - കത്തറമ്മൽ പ്രദേശത്ത് താമസിക്കുന്ന ബഷീർ എന്ന പ്രിയ സഹോദരന് അടിയന്തരമായി കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് വേണ്ടി 40 ലക്ഷം 1200 രൂപ സമാഹരിച്ചു.
ജന്മനാൽ ക്രോണിക് ലെങ്സ് ഡിസീസ് രോഗം പിടിപ്പെട്ടു വളരെ പ്രയാസം അനുഭവിക്കുന്ന പാലക്കാട്, തൃത്താല യിലെ മുസ്തഫ എന്ന പ്രിയ സഹോദരന്റെ ഫാബിസ് മോന് വേണ്ടി അമ്പതിനായിരം രൂപയുടെ ധന സഹായം നാസർ തൃത്താല അമർഷാൻ ഫൌണ്ടേഷൻ ഓഫീസിൽ നിന്നു കൈപറ്റി.
കണ്ണൂർ സിറ്റിയിലെ റാഷിദാ 24 വയസ്സ് (ലിവർ മാറ്റിവെക്കൽ), സിയാനാ 3 വയസ്സ് (മജ്ജ മാറ്റിവെക്കൽ) എന്ന രണ്ടു മക്കളുടെ അടിയന്തര സർജറിക്ക് വേണ്ടി 70 ലക്ഷം 20,679 രൂപ സമാഹരിച്ചു.
പള്ളൂർ വയലിൽ താമസിക്കുന്ന മാധവി അമ്മയിക്ക് ബ്രെയിൻ ട്യൂമർ ബാധിച്ച് സർജറി കഴിഞ്ഞു കയറി കിടക്കുന്ന വീട് ഇടിഞ്ഞു പോളിയേണ്ട അവസ്ഥ വന്നപ്പോൾ വീടിന്റെ പുനർ നിർമ്മാണവും നടത്താൻ അപേക്ഷ പരിഗണിച്ചു മാഹി MLA ശ്രീ, രമേശ് പറമ്പത്തിന് 20000 രൂപ കൈമാറി.
കോടിയേരി, കുട്ടിമാകൂൽ സുജിത്ത് എന്ന സഹോദരന് അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി 5 ലക്ഷം രൂപ കേരള നിയമസഭാ സ്പീക്കർ ശ്രീ. AN ഷംസീറിന് കൈമാറി.
മട്ടന്നൂർ പരിയാരത്തെ നിസാർ എന്ന ചെറുപ്പക്കാരന് അടിയന്തര ലിവർ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി 63 ലക്ഷം 99697 രൂപ സമാഹരിച്ചു.
മമ്പറം, പെരളശ്ശേരിതാമസിക്കുന്ന മുഹമ്മദ് റിഹാൻ എന്ന 14 വയസ്സ് പ്രായമുള്ള പൊന്നുമോന് ഇരു വൃക്കകളും തകരാറിലായി കിഡ്നി മാറ്റി വെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി കമ്മിറ്റിയും, നാട്ടുകാരും സമാഹരിച്ച തുക 7 ലക്ഷം 50000 രൂപ ഉൾപ്പടെ 36 ലക്ഷം 61000 രൂപ സമാഹരിച്ചു.
മട്ടന്നൂർ -കാനാട് പ്രദേശത്ത് താമസിക്കുന്ന നസീറ, ഫാത്തിമ ഇരു വൃക്കകൾ തകരാറിലായി ഉടനെ കിഡ്നി മാറ്റി മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി 65 ലക്ഷം 22376 രൂപ സമാഹരിച്ചു.
പിണറായി , ധർമ്മടം സ്വദേശിയായ ആയിഷാത്തുൽ ഐറാ എന്ന മൂന്ന് വയസ്സുള്ള പിഞ്ചു പൊന്നുമോൾക്ക് മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി 68 ലക്ഷം 49282 രൂപ ഒരു ദിവസം കൊണ്ട് സമാഹരിച്ചു.
ജന്മനാൽ വൈകല്യമുള്ള ആലക്കോട്, പരപ്പയിൽ താമസിക്കുന്ന സൈബുനിസാ എന്ന പ്രിയ സഹോദരിക്ക് ഒര് വീടിനു വേണ്ടി 13 ലക്ഷം 28090 രൂപ സമാഹരിച്ചു.
തലശ്ശേരി സ്വദേശി സൻഹാ ഫാത്തിമയ്ക്ക് തലാസിമിയാ എന്ന അസുഖം ബാധിച്ച് അടിയന്തിരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി 80 ലക്ഷം 633 രൂപ സമാഹരിച്ചു.
മട്ടന്നൂർ, കൂടാളി പ്രദേശത്ത് താമസിക്കുന്ന സമദ് എന്ന സഹോദരന് ലിവർ മാറ്റി വെക്കൽ ശാസ്ത്രക്രിയക്കു വേണ്ടി 52 ലക്ഷം 89,656 രൂപ സമാഹരിച്ചു.
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് സ്വദേശിയായ 37 വയസ്സുള്ള സുബീഷ് എന്ന സഹോദരന് അടിയന്തര ചികിത്സയിക്ക് വേണ്ടി 53 ലക്ഷം 01000 രൂപ 6 ദിവസം കൊണ്ടു സമാഹരിച്ചു.
കാസർകോഡ് ജില്ലയിലെ, പള്ളിക്കര പഞ്ചായത്തിൽ തലാസീമിയ എന്ന മാരക അസുഖം പിടിപെട്ട വിവേകാ എന്ന മോളുടെ മജ്ജമാറ്റിവെക്കൽ സർജറിക്ക് വേണ്ടി 63 ലക്ഷം 60137 രൂപ രൂപ സമാഹരിച്ചു.
കണ്ണൂർ ജില്ലയിലെ, ഇരിട്ടി മുൻസിപ്പാലിറ്റിയിൽ ഇരുപത്തി ഒന്നാം മൈൽ താമസിക്കുന്ന സാജിദ് എന്ന സഹോദരന് കിഡ്നി മാറ്റൽ ശാസ്ത്രകൃയ്ക്ക് വേണ്ടി 23 ലക്ഷം19422 രൂപ സമാഹരിച്ചു.
കാസർകോഡ് ജില്ലയിലെ മംഗൽപ്പാടി പഞ്ചായത്തിൽ, പത്താം വാർഡിൽ താമസിക്കുന്ന ഹാരിസിന്റെ ചികിത്സയിക്ക് വേണ്ടി 8,91,000 രൂപ സമാഹരിച്ചു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പരിയാരം പഞ്ചായത്തിലെ മാവിച്ചേരി പ്രദേശത്തെ സഫ്രാ ഫാത്തിമാ എന്ന 11 വയസ്സുള്ള പൊന്നുമോളുടെ മജ്ജ മാറ്റിവെക്കൽ സർജറിക്ക് വേണ്ടി 80 ലക്ഷം 28733 രൂപ സമാഹരിച്ചു
പാനൂർ, ഏലാങ്കോട് താമസിക്കുന്ന എട്ടു വയസ്സ് മാത്രം പ്രായമുള്ള ആദ്നാൻ എന്ന പിഞ്ചുമോന്റെ മജ്ജമാറ്റിവെക്കൽ അടിയന്തര ശാസ്ത്രക്രിയക്ക് വേണ്ടി 46 ലക്ഷം 51000 രൂപ സമാഹരിച്ചു.
കാസർകോട് ജില്ലയിലെ, ഉപ്പള മംഗൽപാടി പഞ്ചായത്തിലെ ആമിനത്തുൽ ഫിസയുടെ ലിവർ മാറ്റൽ ശാസ്ത്രക്രിയക്ക് വേണ്ടി 24,33,662 രൂപ സമാഹരിച്ചു.
കണ്ണൂർ ജില്ലയിലെ, ചങ്ങളായി പഞ്ചായത്തിൽ കൊയ്യം പ്രദേശത്തെ അബ്ദുൽ ഖാദർ എന്ന സഹോദരന് കരൾ മാറ്റിവെ ക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി 40,78,450 രൂപ സമാഹരിച്ചു.
കണ്ണൂർ ജില്ലയിലെ, മട്ടന്നൂർ - ശിവപുരം, മാലൂർ പ്രദേശത്തെ ആക്സിഡന്റ് സംഭവിച്ച് അതി ഗുരുതര അവസ്ഥയിലായ മുബഷിറ എന്ന സഹോദരിയുടെ ചികിത്സയിക്ക് വേണ്ടി 1 കോടി 5 ലക്ഷത്തി 60,199 രൂപ സമാഹരിച്ചു.
മലപ്പുറം, കന്മനം,കുരുങ്കാട് പ്രദേശത്തെ ബജീഷ് എന്ന സഹോദരന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി 45,51,806 രൂപ സമാഹരിച്ചു.
മലപ്പുറം ജില്ലയിലെ മുന്നിയൂർ പഞ്ചായത്തിൽ വെള്ളിമുക്കിലെ മുഹമ്മദ് ഫസൽ നിഹാൽ എന്ന മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുടെ സര്ജറിക്കും തുടർചികത്സക്കും വേണ്ടി ₹5,60,856.89 രൂപ സമാഹരിച്ചു.
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ തലാസീമിയ എന്ന മാരക അസുഖം പിടിപെട്ട ഷെസ ഫാത്തിമ എന്ന മോളുടെ മജ്ജമാറ്റിവെക്കൽ സർജറിക്ക് വേണ്ടി ₹38,00,000 രൂപ സമാഹരിച്ചു.
തൃശൂർ ജില്ലയിലെ മാള പഞ്ചായത്തിൽ ആരിഫ എന്ന സഹോദരിയുടെ വിവാഹത്തിന്റെ ആവശ്യത്തിന് വേണ്ടി ₹6,52,520 രൂപ സമാഹരിച്ചു.
കണ്ണൂർ ജില്ലയിലെ, കടന്നപ്പള്ളി, പാണപ്പുഴ പഞ്ചായത്തിൽ താമസിക്കുന്ന മുഹമ്മദ് ഷിബിൽ എന്ന 10 വയസ്സ് പ്രായമുള്ള കുട്ടിയുടെ മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്കു വേണ്ടി ₹30,02,000 രൂപ സമാഹരിച്ചു.
കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ, സഫ്രാ ഫാത്തിമ എന്ന കുട്ടിയുടെ മജ്ജ മാറ്റി വെക്കൽ സർജറിക്കായി 48 മണിക്കൂർ കൊണ്ട് ₹6978480 രൂപ സമാഹരിച്ചു
മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിനിയായ സുലോചനയുടെ സർജറിക്കും തുടർ ചെലവിനുമായി 72മണിക്കൂർ കൊണ്ട് ₹37,82,664 രൂപ സമാഹരിച്ചു.
കോഴിക്കോട് ജില്ലയിലെ കാട്ടിപ്പാറ പഞ്ചായത്തിലെ ഗഫൂർ എന്ന സഹോദരന്റെ മകളുടെ കല്യാണവശ്യത്തിനായി 35 മണിക്കൂർ കൊണ്ട് ₹51, 04,743 രൂപ സമാഹരിച്ചു.
കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി അഷ്റഫിന്റെ ചികിത്സാ ചെലവിനായി 48 മണിക്കൂറുകൾ കൊണ്ട് ₹94,81,774 രൂപ സമാഹരിച്ചു.
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ പട്ടഞ്ചേരി സ്വദേശിനി മുംതാജിന്റെ മകളുടെ വിവാഹ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി 30 മണിക്കൂർ കൊണ്ട് ₹3260070 രൂപ സമാഹരിച്ചു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പരിയാരം പഞ്ചായത്തിൽ താമസിക്കുന്ന ട്യൂമർ ബാധിതനായ ഉസ്മാൻ എന്ന സഹോദരന്റെ ചികിത്സാ ചെലവിനും സർജറിക്കുമായി ₹3 ലക്ഷം രൂപ സമാഹരിച്ചു.
Your donation can be sent direct to Sneha Souhridham Charitable Trust
"A/c no.919020074173757, Axis Bank, Thalassery Branch "