About Us

I am Amarshan, a social worker and social activist driven by a passion to help those in need. Committed to making a positive impact in the lives of others, I have dedicated myself to serving the community through my work as a social worker and through the Amarshan Foundation, a non-profit organization I founded. My journey as a charity worker has been a testament to the power of compassion and community. Each day, I strive to embody the principles of social activism, working tirelessly to uplift the lives of those who need it the most.

Amarshan Foundation envisions a future where compassion manifests in tangible actions. The foundation's ambitious goals include establishing a state-of-the-art dialysis center, a specialized school for children with unique needs, and a clinic and physiotherapy center, addressing critical gaps in healthcare and education. These initiatives reflect our steadfast commitment to creating lasting improvements in the community. As I persist in leading with dedication, Amarshan Foundation stands as a testament to enduring values of social responsibility and empathy, poised to catalyze positive transformation in the lives of many.

amarshan official website

Success Stories

സ്നേഹ സൗഹൃദം ചുരുങ്ങിയ കാലം കൊണ്ട് നിരവധി ജീവിതങ്ങൾക് നിറം നൽകിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ, കൊടുവള്ളി - കത്തറമ്മൽ പ്രദേശത്ത് താമസിക്കുന്ന ബഷീർ എന്ന പ്രിയ സഹോദരന് അടിയന്തരമായി കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് വേണ്ടി 40 ലക്ഷം 1200 രൂപ സമാഹരിച്ചു.

ജന്മനാൽ ക്രോണിക് ലെങ്സ് ഡിസീസ് രോഗം പിടിപ്പെട്ടു വളരെ പ്രയാസം അനുഭവിക്കുന്ന പാലക്കാട്, തൃത്താല യിലെ മുസ്തഫ എന്ന പ്രിയ സഹോദരന്റെ ഫാബിസ് മോന് വേണ്ടി അമ്പതിനായിരം രൂപയുടെ ധന സഹായം നാസർ തൃത്താല അമർഷാൻ ഫൌണ്ടേഷൻ ഓഫീസിൽ നിന്നു കൈപറ്റി.

കണ്ണൂർ സിറ്റിയിലെ റാഷിദാ 24 വയസ്സ് (ലിവർ മാറ്റിവെക്കൽ), സിയാനാ 3 വയസ്സ് (മജ്ജ മാറ്റിവെക്കൽ) എന്ന രണ്ടു മക്കളുടെ അടിയന്തര സർജറിക്ക് വേണ്ടി 70 ലക്ഷം 20,679 രൂപ സമാഹരിച്ചു.

പള്ളൂർ വയലിൽ താമസിക്കുന്ന മാധവി അമ്മയിക്ക് ബ്രെയിൻ ട്യൂമർ ബാധിച്ച് സർജറി കഴിഞ്ഞു കയറി കിടക്കുന്ന വീട് ഇടിഞ്ഞു പോളിയേണ്ട അവസ്ഥ വന്നപ്പോൾ വീടിന്റെ പുനർ നിർമ്മാണവും നടത്താൻ അപേക്ഷ പരിഗണിച്ചു മാഹി MLA ശ്രീ, രമേശ്‌ പറമ്പത്തിന് 20000 രൂപ കൈമാറി.

കോടിയേരി, കുട്ടിമാകൂൽ സുജിത്ത് എന്ന സഹോദരന് അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി 5 ലക്ഷം രൂപ കേരള നിയമസഭാ സ്പീക്കർ ശ്രീ. AN ഷംസീറിന് കൈമാറി.

മട്ടന്നൂർ പരിയാരത്തെ നിസാർ എന്ന ചെറുപ്പക്കാരന് അടിയന്തര ലിവർ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി 63 ലക്ഷം 99697 രൂപ സമാഹരിച്ചു.

മമ്പറം, പെരളശ്ശേരിതാമസിക്കുന്ന മുഹമ്മദ്‌ റിഹാൻ എന്ന 14 വയസ്സ് പ്രായമുള്ള പൊന്നുമോന് ഇരു വൃക്കകളും തകരാറിലായി കിഡ്നി മാറ്റി വെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി കമ്മിറ്റിയും, നാട്ടുകാരും സമാഹരിച്ച തുക 7 ലക്ഷം 50000 രൂപ ഉൾപ്പടെ 36 ലക്ഷം 61000 രൂപ സമാഹരിച്ചു.

മട്ടന്നൂർ -കാനാട് പ്രദേശത്ത് താമസിക്കുന്ന നസീറ, ഫാത്തിമ ഇരു വൃക്കകൾ തകരാറിലായി ഉടനെ കിഡ്നി മാറ്റി മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി 65 ലക്ഷം 22376 രൂപ സമാഹരിച്ചു.

പിണറായി , ധർമ്മടം സ്വദേശിയായ ആയിഷാത്തുൽ ഐറാ എന്ന മൂന്ന് വയസ്സുള്ള പിഞ്ചു പൊന്നുമോൾക്ക് മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി 68 ലക്ഷം 49282 രൂപ ഒരു ദിവസം കൊണ്ട് സമാഹരിച്ചു.

ജന്മനാൽ വൈകല്യമുള്ള ആലക്കോട്, പരപ്പയിൽ താമസിക്കുന്ന സൈബുനിസാ എന്ന പ്രിയ സഹോദരിക്ക് ഒര് വീടിനു വേണ്ടി 13 ലക്ഷം 28090 രൂപ സമാഹരിച്ചു.

തലശ്ശേരി സ്വദേശി സൻഹാ ഫാത്തിമയ്ക്ക് തലാസിമിയാ എന്ന അസുഖം ബാധിച്ച് അടിയന്തിരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി 80 ലക്ഷം 633 രൂപ സമാഹരിച്ചു.

മട്ടന്നൂർ, കൂടാളി പ്രദേശത്ത് താമസിക്കുന്ന സമദ് എന്ന സഹോദരന് ലിവർ മാറ്റി വെക്കൽ ശാസ്ത്രക്രിയക്കു വേണ്ടി 52 ലക്ഷം 89,656 രൂപ സമാഹരിച്ചു.

കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് സ്വദേശിയായ 37 വയസ്സുള്ള സുബീഷ് എന്ന സഹോദരന് അടിയന്തര ചികിത്സയിക്ക് വേണ്ടി 53 ലക്ഷം 01000 രൂപ 6 ദിവസം കൊണ്ടു സമാഹരിച്ചു.

കാസർകോഡ് ജില്ലയിലെ, പള്ളിക്കര പഞ്ചായത്തിൽ തലാസീമിയ എന്ന മാരക അസുഖം പിടിപെട്ട വിവേകാ എന്ന മോളുടെ മജ്ജമാറ്റിവെക്കൽ സർജറിക്ക് വേണ്ടി 63 ലക്ഷം 60137 രൂപ രൂപ സമാഹരിച്ചു.

കണ്ണൂർ ജില്ലയിലെ, ഇരിട്ടി മുൻസിപ്പാലിറ്റിയിൽ ഇരുപത്തി ഒന്നാം മൈൽ താമസിക്കുന്ന സാജിദ് എന്ന സഹോദരന് കിഡ്നി മാറ്റൽ ശാസ്ത്രകൃയ്ക്ക് വേണ്ടി 23 ലക്ഷം19422 രൂപ സമാഹരിച്ചു.

കാസർകോഡ് ജില്ലയിലെ മംഗൽപ്പാടി പഞ്ചായത്തിൽ, പത്താം വാർഡിൽ താമസിക്കുന്ന ഹാരിസിന്റെ ചികിത്സയിക്ക് വേണ്ടി 8,91,000 രൂപ സമാഹരിച്ചു.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പരിയാരം പഞ്ചായത്തിലെ മാവിച്ചേരി പ്രദേശത്തെ സഫ്രാ ഫാത്തിമാ എന്ന 11 വയസ്സുള്ള പൊന്നുമോളുടെ മജ്ജ മാറ്റിവെക്കൽ സർജറിക്ക് വേണ്ടി 80 ലക്ഷം 28733 രൂപ സമാഹരിച്ചു

പാനൂർ, ഏലാങ്കോട് താമസിക്കുന്ന എട്ടു വയസ്സ് മാത്രം പ്രായമുള്ള ആദ്നാൻ എന്ന പിഞ്ചുമോന്റെ മജ്ജമാറ്റിവെക്കൽ അടിയന്തര ശാസ്ത്രക്രിയക്ക് വേണ്ടി 46 ലക്ഷം 51000 രൂപ സമാഹരിച്ചു.

കാസർകോട് ജില്ലയിലെ, ഉപ്പള മംഗൽപാടി പഞ്ചായത്തിലെ ആമിനത്തുൽ ഫിസയുടെ ലിവർ മാറ്റൽ ശാസ്ത്രക്രിയക്ക് വേണ്ടി 24,33,662 രൂപ സമാഹരിച്ചു.

കണ്ണൂർ ജില്ലയിലെ, ചങ്ങളായി പഞ്ചായത്തിൽ കൊയ്യം പ്രദേശത്തെ അബ്ദുൽ ഖാദർ എന്ന സഹോദരന് കരൾ മാറ്റിവെ ക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി 40,78,450 രൂപ സമാഹരിച്ചു.

കണ്ണൂർ ജില്ലയിലെ, മട്ടന്നൂർ - ശിവപുരം, മാലൂർ പ്രദേശത്തെ ആക്സിഡന്റ് സംഭവിച്ച് അതി ഗുരുതര അവസ്ഥയിലായ മുബഷിറ എന്ന സഹോദരിയുടെ ചികിത്സയിക്ക് വേണ്ടി 1 കോടി 5 ലക്ഷത്തി 60,199 രൂപ സമാഹരിച്ചു.

മലപ്പുറം, കന്മനം,കുരുങ്കാട് പ്രദേശത്തെ ബജീഷ് എന്ന സഹോദരന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി 45,51,806 രൂപ സമാഹരിച്ചു.

മലപ്പുറം ജില്ലയിലെ മുന്നിയൂർ പഞ്ചായത്തിൽ വെള്ളിമുക്കിലെ മുഹമ്മദ് ഫസൽ നിഹാൽ എന്ന മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുടെ സര്ജറിക്കും തുടർചികത്സക്കും വേണ്ടി ₹5,60,856.89 രൂപ സമാഹരിച്ചു.

മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ തലാസീമിയ എന്ന മാരക അസുഖം പിടിപെട്ട ഷെസ ഫാത്തിമ എന്ന മോളുടെ മജ്ജമാറ്റിവെക്കൽ സർജറിക്ക് വേണ്ടി ₹38,00,000 രൂപ സമാഹരിച്ചു.

തൃശൂർ ജില്ലയിലെ മാള പഞ്ചായത്തിൽ ആരിഫ എന്ന സഹോദരിയുടെ വിവാഹത്തിന്റെ ആവശ്യത്തിന് വേണ്ടി ₹6,52,520 രൂപ സമാഹരിച്ചു.

കണ്ണൂർ ജില്ലയിലെ, കടന്നപ്പള്ളി, പാണപ്പുഴ പഞ്ചായത്തിൽ താമസിക്കുന്ന മുഹമ്മദ്‌ ഷിബിൽ എന്ന 10 വയസ്സ് പ്രായമുള്ള കുട്ടിയുടെ മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്കു വേണ്ടി ₹30,02,000 രൂപ സമാഹരിച്ചു.

കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ, സഫ്രാ ഫാത്തിമ എന്ന കുട്ടിയുടെ മജ്ജ മാറ്റി വെക്കൽ സർജറിക്കായി 48 മണിക്കൂർ കൊണ്ട് ₹6978480 രൂപ സമാഹരിച്ചു

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിനിയായ സുലോചനയുടെ സർജറിക്കും തുടർ ചെലവിനുമായി 72മണിക്കൂർ കൊണ്ട് ₹37,82,664 രൂപ സമാഹരിച്ചു.

കോഴിക്കോട് ജില്ലയിലെ കാട്ടിപ്പാറ പഞ്ചായത്തിലെ ഗഫൂർ എന്ന സഹോദരന്റെ മകളുടെ കല്യാണവശ്യത്തിനായി 35 മണിക്കൂർ കൊണ്ട് ₹51, 04,743 രൂപ സമാഹരിച്ചു.

കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി അഷ്റഫിന്റെ ചികിത്സാ ചെലവിനായി 48 മണിക്കൂറുകൾ കൊണ്ട് ₹94,81,774 രൂപ സമാഹരിച്ചു.

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ പട്ടഞ്ചേരി സ്വദേശിനി മുംതാജിന്റെ മകളുടെ വിവാഹ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി 30 മണിക്കൂർ കൊണ്ട് ₹3260070 രൂപ സമാഹരിച്ചു.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പരിയാരം പഞ്ചായത്തിൽ താമസിക്കുന്ന ട്യൂമർ ബാധിതനായ ഉസ്മാൻ എന്ന സഹോദരന്റെ ചികിത്സാ ചെലവിനും സർജറിക്കുമായി ₹3 ലക്ഷം രൂപ സമാഹരിച്ചു.

വടക്കുമ്പാട് താമസിക്കുന്ന സജില എന്ന സഹോദരി വീടിന്റെ ലോൺ തിരിച്ചടക്കാൻ സാധിക്കാതെ ആത്മഹത്യാവക്കിലായ അവസ്ഥയിൽ കുടുംബത്തിന്റെ ബാങ്ക് ലോൺ തുക കുടുംബത്തിന് കൈമാറി.

ചാലോട് പ്രദേശത്ത് ആരാരുമില്ലാതേ ഒറ്റപെട്ടു താമസിക്കുന്ന വിനോദ് എന്ന സഹോദരന് അമർഷാൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം കൈമാറി

മലപ്പുറം ജില്ലയിലെ- കുട്ടിലങ്ങാടി എന്ന പ്രദേശത്ത് താമസിക്കുന്ന സലീന സ്‌പൈനൽ മസ്ക്കൂലാർ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച സഹോദരിയുടെ ചികിത്സയിക്ക് വേണ്ടി ചികിത്സാ ധന സഹായം കൈമാറി.

ചാവക്കാട് ഹായാത്ത് ഹോസ്പിറ്റലിൽ ഡിസ്ചാർജ് ബില്ല് അടക്കാൻ സാധിക്കാതെ പ്രയാസപ്പെട്ട കുടുംബത്തെ ചേർത്ത് പിടിച്ച് അമർഷാൻ ഫൗണ്ടേഷൻ.

എടയന്നൂർ പ്രദേശത്ത് താമസിക്കുന്ന ഫാത്തിമത്തുൽ സഹറ എന്ന പൊന്നുമോൾക്ക് ചികിത്സാ സഹായം കൈമാറി.

കണ്ണൂർ ജില്ലയിലെ, മട്ടന്നൂർ - തരൂർ പ്രദേശത്ത് താമസിക്കുന്ന അബ്ദുൽ സലാമിന്റെ അടിയന്തര ചികിത്സയിക്ക് വേണ്ടി 33 ലക്ഷം 87356 രൂപ സമാഹരിച്ചു.

കണ്ണൂർ ജില്ലയിലെ, ഇരിക്കൂർ സ്വദേശി അഷ്‌റഫ്‌ എന്ന സഹോദരന് കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയ്ക്ക് വേണ്ടി 37 ലക്ഷം 27627 രൂപ സമാഹരിച്ചു.

കണ്ണൂർ ജില്ലയിലെ, തലശ്ശേരി, വടക്കുമ്പാട് - കൂളിബസാർ താമസിക്കുന്ന ദിൽഷീന എന്ന സഹോദരിയുടെ ചികിത്സയിക്ക് വേണ്ടി 99 ലക്ഷം 12457 രൂപ സമാഹരിച്ചു.

കണ്ണൂർ, പുതിയതേരു വാടകയ്ക്ക് താമസിക്കുന്ന ഷംന എന്ന പ്രിയപ്പെട്ട സഹോദരിയുടെ കുട്ടിക്ക് ചികിത്സാ സഹായം നൽകി.

മെരുവമ്പായി വാടക കോർട്ടേയ്‌സിൽ താമസിക്കുന്ന അഹ്‌മദ്‌ക്കാക്ക് ചികിത്സാ സഹായം നൽകി.

കോട്ടയം ജില്ലയിലെ, പൂഞ്ഞാർ എന്ന പ്രദേശത്തെ 15 വയസ്സുള്ള അലൻ എന്ന പൊന്നു മോന് കിഡ്നി രോഗം പിടിപ്പെട്ടു ഡയാലിസിസിന് 50000 രൂപ ചികിത്സാ ധനസഹായം നൽകി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി മലപ്പുറം, വെളിമുക്കുള്ള ഫസൽ നിഹാൽ പിഞ്ചു മോന് വേണ്ടി 25000 രൂപ അടിയന്തര ധന സാഹയം നൽകി.

കൊല്ലം ജില്ലയിലെ ലിവറിനു കാൻസർ ബാധിച്ച നസറുദ്ധീൻ എന്ന പ്രിയപ്പെട്ട സഹോദരന് 25000 രൂപ ചികിത്സാ ധനസഹായം നൽകി.

സായി കൃഷ്ണ എന്ന 11 വയസ്സുള്ള പൊന്നുമോന് ലുകീമിയ എന്ന അസുഖം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി 37 ലക്ഷം 4590 രൂപ ഒരു ദിവസം കൊണ്ട് സമാഹരിച്ചു.

തിരുവനന്തപുരം, ബീമാപള്ളി പ്രദേശത്തെ ജീവകാരുണ്ണ്യ പ്രവർത്തക മുഫീദാ ബീമാപള്ളിയുടെ അഭ്യർത്ഥനമാനിച്ച്‌ ഒരു പാവപ്പെട്ട കുടുംബത്തിന് 25000 രൂപയുടെ ധനസഹായം നൽകി.

കണ്ണൂർ ജില്ലയിലെ, പാനൂർ മുൻസിപ്പാലിറ്റിയിൽ താമസിക്കുന്ന സമീർ എന്ന സഹോദരന് കിഡ്നി മാറ്റൽ ശാസ്ത്രകൃയ്ക്ക് വേണ്ടി 37 ലക്ഷം 6504 രൂപ സമാഹരിച്ചു.

മലപ്പുറം ജില്ലയിലെ - വണ്ടൂരുള്ള ശരീരത്തിന്റെ പല ഭാഗങ്ങൾ പൂർണമായി തളർച്ച ബാധിച്ച അബുള്ള ഉസ്താദിന്റെ ആ പ്രയാസത്തിന് പരിഹാരം ഉണ്ടാക്കി.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വിതുര പഞ്ചായത്തിൽ മരുതാമല വാർഡിൽ മക്കി എന്നു പറയുന്ന സ്ഥലത്ത് താമസിക്കുന്ന ശാസ്ത്രി ദിവ്യ ദമ്പതികളുടെ 7 മാസം മാത്രം പ്രായമുള്ള ദിയാ എന്ന പൊന്നുമോൾ ലിവർ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി 25 ലക്ഷം 1150 രൂപ 3 ദിവസം കൊണ്ട് സമാഹരിച്ചു.

മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ, നെല്ലൂന്നി പ്രദേശത്ത് താമസിക്കുന്ന രാജേഷ് എന്ന പ്രിയപ്പെട്ട സഹോദരന്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് വേണ്ടി 50000 രൂപ ധന സഹായം മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ ശ്രീ :ഷാജിത്ത് മാസ്റ്റർക്ക് കൈമാറി.

ഇടിഞ്ഞു വീയാറായ ഒരു ഷെഡ്‌ഡിൽ താമസിക്കുന്ന ഈ ഉമ്മന്റേയും കുടുംബത്തിന്റെയും അവസ്ഥകൊണ്ട് ചികിത്സയിക്കുള്ള അടിയന്തര സഹായവും നൽകി.

ആലക്കാട്, കടന്നപ്പള്ളി ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട ഒരു കുടുബത്തിലെ 12 വയസ്സ് മാത്രം പ്രായമുള്ള പൊന്നുമോൾക്ക് SMA എന്ന അത്യപൂർവ്വം രോഗം ബാധിച്ച് അടിയന്തര സർജറി ആവശ്യമാണെന്ന് അറിയിച്ചതിനെ തുടർന്ന് ഒരു ലക്ഷം രൂപ തളിപ്പറമ്പ് പ്രെസ്സ് ക്ലബ്ബിൽ വെച്ച് വാർഡ് മെമ്പർ ജംഷീർ ആലക്കാടിന് കൈമാറി.

മട്ടന്നൂർ, നെല്ലൂന്നി എന്ന പ്രദേശത്ത് താമസിക്കുന്ന കിഡ്നി രോഗിക് മരുന്ന് വാങ്ങാൻ യാതൊരു മാർഗവും ഇല്ല എന്ന് പറഞ്ഞു അപേക്ഷ നൽകിയപ്പോൾ മാസത്തിൽ 20000 രൂപ വില വരുന്ന പാവപ്പെട്ട കുടുംബത്തിലെ കിഡ്നി രോഗിക്കുള്ള മരുന്ന് അമർഷാൻ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ കൈമാറി.

കാസർഗോഡ് ജില്ലയിലെ, പടന്ന കടപ്പുറം പ്രദേശത്ത് താമസിക്കുന്ന 4 വയസ്സുള്ള ഫസ്ന ഫാത്തിമ ഓസ്റ്റിയോ ജെൻസസ് എന്ന എല്ലു പൊട്ടുന്ന അസുഖം വന്ന പൊന്നുമോളുടെ സർജറിക്ക് വേണ്ടി 43 ലക്ഷം 30928 രൂപ സമാഹരിച്ചു.

കാസർഗോഡ് പടന്നകടപ്പുറം താമസിക്കുന്ന കിഡ്നി രോഗത്തിന്റെ കൂടെ ടീബി അസുഖവും ബാധിച്ച സഹോദരന് 3 ലക്ഷം രൂപ അമർഷാൻ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ കൈമാറി.

കാസർഗോഡ് പടന്നയിലെ രണ്ടു അർഹതപ്പെട്ട കുടുംബങ്ങളിലെ രോഗികൾക്ക് 25000 രൂപ വെച്ച് ചികിത്സാ ധന സഹായം നൽകി.

തിരുവനന്തപുരം, ആര്യനാട് ഗ്രാമപഞ്ചായത്തിൽ പുതുപ്പിപാറ എന്ന പ്രദേശത്ത് താമസിക്കുന്ന സമീറ എന്ന പ്രിയപ്പെട്ട സഹോദരിയുടെ വേദന കണ്ടപ്പോൾ അടിയന്തര പ്രാധാന്യം നൽകി ആ പെറ്റ് സ്കാനും, ചികിത്സയിക്കുമുള്ള,ആവശ്യമായ ധന സഹായ ചെക്ക് മെമ്പർക്ക് കൈമാറി.

തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ എത്തി പാലക്കാട് ജില്ലയിലെ ആലത്തൂർ പ്രദേശത്ത് താമസിക്കുന്ന ഷമീർ എന്ന പ്രിയപ്പെട്ട സഹോദരന് അടിയന്തര ചികിത്സാധന സഹായം നൽകി.

കണ്ണൂർ ചെറുകുന്ന് മിഷൻ ഹോസ്പിറ്റലിൽ വന്ന് വിജയൻ മാഷിന്റെ ചികിത്സയിക്ക് 50000 രൂപ ധന സഹായം കൈമാറി.

അടിയന്തര പ്രാധാന്യം നൽകി കോയിലാണ്ടിയുള്ള പ്രിയപ്പെട്ട സഹോദരന് ചികിത്സാ ധന സഹായം നൽകി.

കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ്, എരുവട്ടി പ്രദേശത്ത് താമസിക്കുന്ന നിഷാന എന്ന 23 വയസ്സുള്ള പ്രിയപ്പെട്ട സഹോദരിയുടെ ലിവർ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി 29 ലക്ഷം 41810 രൂപ സമാഹരിച്ചു.

കുടുംബത്തിന്റെ വീട് നിർമ്മാണ പൂർത്തീകരണത്തിന് ഒരു ലക്ഷം രൂപ അമർഷാൻ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ കൈമാറി.

തളിപ്പറമ്പ്, കുറുമാത്തൂർ, പോക്കുണ്ട് പ്രദേശത്ത് താമസിക്കുന്ന ഭക്ഷണ സാധനത്തിന് പോലും മാർഗമില്ലാത്ത കുടുംബത്തിനെ ചേർത്ത് പിടിച്ച് അമർഷാൻ ഫൌണ്ടേഷൻ. 30000 രൂപ ധനസഹായം നൽകി.

മാലൂർ താമസിക്കുന്ന ആയിഷുമ്മയുടെ മോൾക്ക്‌ ക്യാൻസർ രോഗം വന്ന് ചികിത്സയിക്ക് യാതൊരു മാർഗവും ഇല്ലാതെ ചികിത്സ മുടങ്ങിയ അവസ്ഥയിൽ 50000 രൂപ ധനസഹായം നൽകി രോഗിയെ ചേർത്തുപിടിച്ച് അമർഷാൻ ഫൌണ്ടേഷൻ.

നടുവിൽ പ്രദേശത്ത് താമസിക്കുന്ന ആയിഷുമ്മ ഹാർട്ടിനും, കിഡ്‌നിക്കും തകരാറ് സംഭവിച്ചു വല്ലാത്ത ഒരവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്, കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ എത്തി 50000 രൂപ ചികിത്സാധന സഹായം നൽകി.

പാത്തിപ്പാലം, വള്ള്യയായി എന്ന പ്രദേശത്തെ ക്യാൻസർ രോഗിയായ പെയിന്റിംഗ് പൊളീഷ് തൊഴിലാളിയായ രമേശ്‌ ബാബു ഏട്ടന് 25000 രൂപ ചികിത്സാധന സഹായം നൽകി.

കൊല്ലം മാമൂടുള്ള കിഡ്നി രോഗിക് 25000 ചികിത്സാധന സഹായം നൽകി.

വാടാക്കെവില എന്ന പ്രദേശത്ത് താമസിക്കുന്ന അസ്ന എന്ന 8 വയസ്സുള്ള പൊന്നുമോൾക്ക് കണ്ണിന് ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ഓസ്റ്റീയോസർകോമ എന്ന എന്ന എല്ലിന് ബാധിക്കുന്ന ക്യാൻസറും ബാധിച്ച് ചികിത്സയിക്ക് MP പ്രേമചന്ദ്രന്റെ കൈയിലേക്ക് 1 ലക്ഷം രൂപ കൈമാറി.

ശിവപുരത്ത് താമസിക്കുന്ന ശോഭന ഏച്ചിയുടെ ചികിത്സയിക്ക് വേണ്ടി അമർഷാൻ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ 25000 രൂപ ധനസഹായം നൽകി.

പാപ്പിനാശ്ശേരി, പഞ്ചായത്തു സ്കൂളിന് മുന്നിൽ വാടകയ്ക്ക് താമസിക്കുന്ന സൈബന്നിസ, നജീബ് എന്നിവരുടെ 10 വയസ്സുള്ള ആയിഷ എന്ന മോൾക്ക്‌ വേണ്ടി 65000 രൂപയുടെ ചെക്ക് കൈമാറി.

വളപട്ടണം ഫാസിലാക്ക് അമർഷാൻ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ സ്നേഹവീട്.

എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ, ഏഴിക്കര പഞ്ചായത്തിൽ പത്താം വാർഡിൽ താമസിക്കുന്ന ഷിഹാബ് എന്ന സഹോദരന്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് വേണ്ടി 30 ലക്ഷം 5020 രൂപ സമാഹരിച്ചു.

മലപ്പുറം ജില്ലയിലെ നിലമ്പൂരുള്ള ആയിഷ മേഹ്‌ന, ജന്നാ മറിയം എന്ന രണ്ടു പിഞ്ചു മാലാഖ കുഞ്ഞുങ്ങൾക്ക് വേണ്ടി 37 ലക്ഷം 59229 രൂപ സമാഹരിച്ചു.

ഇരിക്കൂർ, പെരുവളത്തുപറമ്പിൽ താമസിക്കുന്ന റഫീക്ക് എന്ന സഹോദരന്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് വേണ്ടി 37 ലക്ഷം 1012 രൂപ സമാഹരിച്ചു.

ഇരിക്കൂർ പ്രദേശത്ത് താമസിക്കുന്ന മുഹമ്മദ്‌ അഫ്നാനും, സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഭവന നിർമ്മാണത്തിലേക്ക് ഒരു ലക്ഷം രൂപ അമർഷാൻ ഫൌണ്ടേഷനിൽ നിന്ന് നൽകിയിരുന്നു. ഇപ്പോൾ ഒരു അമ്പതിനായിരം രൂപ കൂടി അതിലേക്കു നൽകി.

VIEW PHOTO GALLERY

HELP US BUILD CHARITY TRUST

Your donation can be sent direct to Bank Account :
ACCOUNT NUMBER: 923010001168896
IFSC: UTIB0000892
BRANCH: THALASSERY AXIS BANK
Gpay Number : 9544955553

ONLINE DONATIONS